എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
താമരശ്ശേരി: പ്രിൻസിപ്പൾ എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ വി എസ്.സനൂജ് (38)ആണ് മരിച്ചത്. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻതന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം.