ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച മലപ്പുറത്ത്


മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ കീഴിലുള്ള കേരള യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 14ന് ഞായറാഴ്ച മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ നടക്കും.


സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ കാറ്റഗറികളില്‍ 5 ഇനങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിജയികളാവുന്നവരെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. ഇതിലെ വിജയികള്‍ക്ക് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും പങ്കെടുക്കാനുള്ള അവസരം ഉണ്ടാകുമെന്ന് ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ കെ പ്രിയ , സെക്രട്ടറി എം പി വിജയന്‍ ,പ്രോഗ്രാം കണ്‍വീനര്‍ സമീര്‍ മൂവായിരത്തില്‍ ഡോ. കെ കെ ആരതി എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ രാവിലെ 9 മണിക്ക് തന്നെ സ്‌കൂളില്‍ എത്തിച്ചേരണം.