പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ.
നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുളായി പുള്ളിയിൽ സ്വദേശി വടക്കോട്ടിൽ ഹരീഷ് (28)

വടപുറം സ്വദേശി ചെക്കരാട്ടിൽ അൽത്താഫ് അമീൻ, (20),

അമരമ്പലം തോട്ടേക്കാട് സ്വദേശി ഓട്ടുപ്പാറ ദിൽജിത്, (22), വടക്കോട്ടിൽ ഗിരീഷ്, (25)

എന്നിവരെയാണ് DYSP സാജു കെ. അബ്രഹാം, CI പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

സംഭവസമയത്ത് പ്രായപൂർത്തിയാകാത്തയാളെ ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. SI നവീൻ ഷാജ്, ASI അൻവർ സാദത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദാലി, ഷിജു, അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.