പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച


മലപ്പുറം; മദ്യനിരോധന സമിതി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച കെ പി എസ് ടി എ ഭവനില്‍ നടക്കും. രാവിലെ ഒമ്പതരക്ക് സമിതി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ ഒ ജെ ചിന്നമ്മ പരിപാടി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ ടി എം രവീന്ദ്രന്‍അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് മൗലവി അയിലക്കാട് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.സീനിയര്‍ വൈസ് പ്രസിഡന്റ് ഏട്ടന്‍ ശുകപുരം,സെക്രട്ടറി വില്‍സണ്‍ പണ്ടാര വളപ്പില്‍സംസ്ഥാന ഓര്‍ഗനൈസര്‍ അലവിക്കുട്ടി ബാഖവി,ജില്ലാ പ്രസിഡന്റ് പി കെ നാരായണന്‍,അടാട്ട് വാസുദേവന്‍,തുടങ്ങിയവര്‍ സംസാരിക്കും.സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എ ജോസഫ്,സ്വാഗതവും ജില്ലാ സെക്രട്ടറി എ അബദുള്‍ റഷീദ് നന്ദിയും പറയും