വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ്‌ മത്സരവും സംഘടിപ്പിച്ചു.

തൃപ്രങ്ങോട്: സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ആലത്തിയൂർ മലബാർ വാൾഡോർഫ് സ്കൂളിൽ വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ്‌ മത്സരവും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യസമര കാലത്തെക്കുറിച്ചുള്ള ഓർമ്മകളുടെ പുനരാവിഷ്കാരം കുട്ടികളിൽ കൗതുകം ഉളവാക്കി.വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും ഒപ്പം നടന്നു.


സ്കൂൾ പ്രിൻസിപ്പൽ ഡോ:മുഹമ്മദ് മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു.
ബിന്ദു ടീച്ചർ,കൃഷ്ണ പ്രിയ,സാബിക്, ഷൈജ മധു എന്നിവർ നേതൃത്വം നൽകി.