Fincat

ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം നാട്ടൊരുമ പരിപാടിയുടെ സമാപനം

തിരൂര്‍: റിപ്പബ്ലിക്നെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം തിരൂർ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം കുറിച്ച് കൊണ്ട് ചെറിയമുണ്ടം ഏരിയ കമ്മിറ്റിയുടെ കീഴില്‍ 14/08 ന് ഞായറാഴ്‌ച വൈലത്തൂര്‍ അങ്ങാടിയില്‍ സമാപന സമ്മേളനം നടക്കുന്നതാണ്. സമ്മേളനത്തിന്റെ ഉത്ഘാടന കര്‍മ്മം പോപുലർ ഫ്രന്റ്‌ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ സോണൽ സെക്രെട്ടറി അബ്ദുൽഅഹദ് വളാഞ്ചേരി നിര്‍വ്വഹിക്കും.

1 st paragraph

ഉച്ചക്ക് 2.45 ന് പതാക ഉയർത്തുന്നതോട് കൂടി സമ്മേളനത്തിനു ആരംഭം കുറിക്കും. ശേഷം നടക്കുന്ന വിവിധ സെക്ഷനുകളിലായി കുട്ടികളുടെ കലാ കായിക പരിപാടി,മഹ്ഫില്‍ സായാഹ്നം, കോല്‍ക്കളി, വിവിധ തലങ്ങളില്‍ മികവ് നേടിയ പൗരന്മാരെ ആദരിക്കല്‍ മുതലായവ നടക്കുന്നതാണ് മത,രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കന്മാർ പങ്കെടുക്കും. ഗാനമേളയോട് കൂടി സമ്മേളനം സമാപനം കുറിക്കും.

2nd paragraph