ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണി പോരാളികളാവണം; വിമുക്തി
തിരൂർ: ആലത്തിയൂർ-കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ നടക്കുന്ന സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ എൻ.എസ്.എസ്.ക്യാമ്പിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി നടന്നു.

ലഹരി നിരസിക്കാനും ലഹരിക്കെതിരെ ബോധവൽക്കരണം നടത്താനുള്ള ആർജവം എൻ.എസ്.എസ്.വളണ്ടിയർമാർ നേടിയെടുക്കണം.നാഷണൽ സർവ്വീസ് സ്കീം പോലുള്ള പ്രസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്ന പരിശീലന പരിപാടിയിൽ പങ്കെടുത്ത മലപ്പുറം ജില്ലാ എക്സൈസ് വകുപ്പ് വിമുക്തി റിസോഴ്സ് പേഴ്സൺ ശ്രീ.ഗണേശൻ പറഞ്ഞു.
