നവ സങ്കല്‍പ്പ് യാത്ര 15 ന് തിരൂരില്‍
മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വര്‍ഗ്ഗീയതയും ഫാസിസും തുടച്ചു നീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകര്‍ക്കുക, കേരളത്തേയും ഭാരതത്തേയും വീണ്ടെടുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 15 ന് തിരൂരില്‍ നവ സങ്കല്‍പ്പ് യാത്ര നടത്തുമെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി എസ് ജോയ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മഹിമയും മൂല്യവും ചോര്‍ത്തിക്കളഞ്ഞ് സ്വാതന്ത്ര്യത്തില്‍ നിന്നും അതിവേഗം നാശത്തിലേക്ക് ഇന്ത്യാ രാജ്യത്തെ നയിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരായി ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ കാഹളമുയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടക്കാന്‍ പോകുന്ന ഭാഗത് ജോഡോ പദയാത്രയുടെ മുന്നോടിയായാണ് ഈ പദയാത്ര സംഘടിപ്പിക്കുന്നത്.
നവ സങ്കല്‍പ്പ് യാത്ര ആഗസ്റ്റ് 15 ന് വൈകീട്ട് നാലിന് വൈലത്തൂരില്‍ നിന്നും ആരംഭിച്ച് തിരൂരില്‍ സ്വാതന്ത്ര്യദിന റാലിയോട് കൂടി സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പതിനായിരങ്ങള്‍ പങ്കെടക്കുന്ന നവ സങ്കല്‍പ്പ് യാത്രയില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ഡി സി സി ഭാരവാഹികളായ പി സി വേലായുധന്‍കുട്ടി, സക്കീര്‍ പുല്ലാര, ഹാരിസ് ബാബു ചാലിയാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു