ജലീലിന്‍റേത് രാജ്യദ്രോഹ പരാമര്‍ശം; സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

ജലീലിന്‍റേത് രാജ്യദ്രോഹ പരാമര്‍ശം; സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: മുന്‍മന്ത്രി കെ.ടി ജലീലിന്‍റെ വിവാദ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീര്‍ വിഷയത്തില്‍ രാജ്യതാത്പര്യത്തിനെതിരായാണ് കെ.ടി ജലീല്‍ സംസാരിക്കുന്നത്, ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഇതില്‍ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

“കോൺഗ്രസിലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് ഇത്തരക്കാര്‍ പ്രവർത്തിക്കുന്നത്. രാജ്യതാത്പര്യങ്ങൾക്കെതിരായാണ്‌ അവർ സംസാരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്‌. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് നാം വിശേഷിപ്പിക്കാറ്. അതിന് പകരം ഇങ്ങനെയൊക്കെയാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അവർ രാജ്യദ്രോഹികളാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ ശക്തമായ നടപടിയെടുക്കണം.” കേന്ദ്ര മന്ത്രി പറഞ്ഞു.