നാഞ്ചിയമ്മ പാടി തിരുരിൽ ജനം ഏറ്റുപാടി
തിരുർ: സിനിമ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ ഗായിക നാഞ്ചിയമ്മ പാടിയപ്പോൾ സദസ്സും
ഒന്നടങ്കം ഏറ്റുപാടി.
രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ഹോപ്പ് ,തിരുരിൽ സംഘടിപ്പിച്ച
ഫ്രീഡം പുരസ്കാരം സ്വീകരിച്ചായിരുന്നു
സദസ്സിനെ ആസ്വദിപ്പിച്ച ഗാനം അരങ്ങേറിയത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നാഞ്ചിയമ്മ തന്നെ എഴുതി ആലപ്പിച്ച ഗാനമായിരുന്നു തിരുരിലും നാഞ്ചിയമ്മ പാടിയത്.
നാഞ്ചിയന്മക്ക് ഫ്രീഡം പുരസ്കാരം ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ സമ്മാനിച്ചു.
മലപ്പുറം ജില്ലയിൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ഗ്ലോബൽ എബിലിറ്റി വില്ലേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. കാഴ്ച പരിമിതർക്കിടയിൽ നിന്നും മികച്ച കഴിവ് തെളിയിച്ചതിന് ദേശീയ പുരസ്കാരം നേടിയ കുമാരി റിൻഷയെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
കുറുക്കോളി മൊയ്തിൻ എം.എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, അംഗം വി.കെ.എം ഷാഫി, തിരുർ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ, വെട്ടം ഗ്രാമ പഞ്ചായത്ത് അംഗം നെല്ലാഞ്ചേരി നൗഷാദ്,
തിരുർ തഹസിൽദാർ പി.ഉണ്ണി, ഡി.വൈ.എസ്.പി വി.വി. ബെന്നി, ജില്ലാ അശുപത്രി സുപ്രണ്ട് ഡോ. കെ.ആർ. ബേബി ലക്ഷ്മി, പി.എം.ആർ വിഭാഗം മേധാവി ഡോ.പി. ജാവേദ് അനീസ്, മുൻ പോലീസ് മേധാവി പി. രാജു. ഹോപ്പ് ജനറൽ സെക്രട്ടറി മുജീബ് താനാളുർ , ചേംബർ സെക്രട്ടറി പി.പി.അബ്ദുറഹിമാൻ, . പോഗ്രാം കൺവീനർ നേഹ സി മേനാൻ
എച്ച് എം.സി അംഗം പാറപ്പുറത്ത് കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു.