തിരൂർ ബിവറേജ് പരിസരത്ത് മദ്യപിച്ച് അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ
തിരൂർ: ബിവറേജ് പരിസരത്ത് കഴിഞ്ഞ ദിവസം മദ്യപിച്ച് അക്രമം നടത്തിയ പ്രതികളെ തിരൂർ പോലിസ് അറസ്റ്റ് ചെയ്തു. പറവണ്ണ സ്വദേശികളായ യൂസഫ്(34) കമ്മാക്കാന്റെ പുരക്കൽ, കാഞ്ഞിരക്കുറ്റി സ്വദേശിയായ വടക്കേകരണം വളപ്പിൽ നി സാഫ് (34) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്

തിരൂർ എസ് ഐ കറുത്തേടത്ത് ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബിവറേജ് പരിസരത്ത് അക്രമം നടത്തി പോകുന്ന സമയം ആണ് പത്രപ്രവർത്തകനെ മർദ്ദിക്കുന്നത് ഇതിൽ
ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.
