കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരംകവി സച്ചിദാനന്ദന് സമർപ്പിച്ചു.

പൊന്നാനി : കേരളത്തിലെ രാഷ്ട്രീയ കലാ സാഹിത്യ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച കൊളാടി ഗോവിന്ദൻകുട്ടിയുടെ പേരിൽ മലപ്പുറം യുവകലാസാഹിതി നൽകി വരുന്ന ഈ വർഷത്തെ പുരസ്കാരം മലയാളത്തിൽ നിന്നുള്ള വിശ്വകവി കെ.സച്ചിദാനന്ദന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ സമർപ്പിച്ചു.


പൊന്നാനി സി.പി.ഐ. മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പുതിരുത്തിയിൽ നടന്ന ചടങ്ങിൽ കലാ രാഷ്ട്രീയ സാസംസ്കാരികരംഗത്തെ നിരവധി പ്രഗൽഭർ പങ്കെടുത്തു. അനീതിക്കെതിരായ പ്രതിരോധം കലാകാരന്റെ ദൗത്യമാണെന്നും
കലയും സാഹിത്യവും എല്ലാ അസഹിഷ്ണുതകളെയും തുറന്നു കാണിക്കുന്നതിനുള്ള ആയുധങ്ങളാണെന്നും കലാകാരന്മാരാണ് ഇക്കാര്യത്തിൽ മുമ്പേ നടക്കേണ്ടവരെന്നും മറുപടി പ്രസംഗത്തിൽ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരജേതാവിനെ പരിചയപ്പെടുത്തി. പി. രാജൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി. സുനീർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി അജിത് കൊളാടി ,യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ , സലീം, പി.പി. ഹനീഫ,എ.കെ. ജബ്ബാർ ,
സുബൈദ ബക്കർ ,ഒ.എം ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.