ഈ വിദ്യാർത്ഥികൾ ദേശീയ പതാക നിർമ്മാണത്തിൽ തിരക്കിലാണ്

തൃപ്രങ്ങോട്: ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശത്തിന് ഊർജ്ജം പകർന്ന ഇന്ത്യൻ ദേശീയ പതാകയുടെ തനത് രൂപ നിർമ്മാണത്തിൽ ഏർപ്പെട്ട് വിദ്യാർത്ഥികൾ. ‘സ്വാതന്ത്ര്യാമൃതം2022’ ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ് സഹവാസ ക്യാമ്പിൽ കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരിലെ വിദ്യാർത്ഥികളാണ് ദേശീയപതാകകൾ നിർമ്മിച്ചത്.

പൂർണ്ണമായും കോട്ടൺ തുണിയിൽ വിദ്യാർത്ഥികൾ തന്നെ തുണി ശരിയായ അനുപാതത്തിൽ മുറിച്ചെടുത്ത് സൂചിയും നൂലും കോർത്ത് കൈത്തുന്നൽ മാതൃകയിലാണ് നിർമ്മിച്ചത്.
പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്.
ഇത്തരത്തിൽ നിർമ്മിച്ച 75 പതാകകളാണ് സ്വാതന്ത്യദിനത്തിൽ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് സ്കൂളിൽ ഉയർത്തുന്നത്. വർക്ക് എക്സ്പീരിയൻസ് പരിശീലകൻ കെ.പി നസീബ് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ക്യാമ്പ് പ്രോഗ്രാം ഓഫീസർ ഐ.പി.ജംഷീർ, എ.സി. പ്രവീൺ, അഫീല റസാക്ക്, കെ. ഹാസിഫ, ധന്യ സി നായർ എന്നിവർ നേതൃത്വം നൽകി