Fincat

‘ചാറ്റ്‌ വിത്ത്‌ എക്സ്പേർട്ട്‌’ ജീവനക്കാർക്ക്‌ തൊഴിൽ പരിശീലനം നൽകി ശിഹാബ്‌ തങ്ങൾ സഹകരണ ആശുപത്രി

തിരൂർ : ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സഹകരണ മേഖലയിലും,മാനേജ്‌മന്റ്‌ മേഖലയിലും കഴിവും,പ്രാപ്തിയുമുള്ള വിദഗ്ദരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ക്ലാസ്സുകൾ നൽകുന്നതിന്റെ ഭാഗമായി ഹോസ്പിറ്റൽ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ റിട്ടേയർഡ്‌ ജോയിന്റ്‌ രജിസ്ട്രാറും,ഇന്ദിരഗാന്ധി സഹകരണ ആശുപത്രി മുൻ ജനറൽ മാനേജറുമായ ഒ.ദാമോദരൻ,റിട്ടേയർഡ്‌ ജെ.ആർ.റഷീദ്‌ പരപ്പനങ്ങാടി എന്നിവർ ജീവനക്കാർക്കുള്ള പരിശീലന ക്ലാസുകൾക്ക്‌ നേതൃത്വം നൽകി.

1 st paragraph

ചടങ്ങ്‌ ഹോസ്പിറ്റൽ ചെയർമ്മാൻ അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു,വൈസ്‌ ചെയർമ്മാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി അദ്ധ്യക്ഷനായി.സെക്രട്ടറി അഡ്വ.എ.കെ.മുസ്സമ്മിൽ സ്വാഗതം പറഞ്ഞു.മാനേജർ കെ.പി.ഫസലുദ്ധീൻ പ്രസംഗിച്ചു.ഡയറക്ടർ അഷ്രഫ്‌ ചെറുവക്കത്ത്‌ നന്ദി പറഞ്ഞു

2nd paragraph