മലപ്പുറം ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിന് പ്രൗഡോജ്ജ്വല സമാപനം
മലപ്പുറം: മലപ്പുറം ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് സമാപിച്ചു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ രാവിലെ 9മണിക്ക് ആരംഭിച്ച ചാമ്പ്യൻഷിപ്പ് വൈകുന്നേരം 4:30നാണ് സമാപിച്ചത്.

മലപ്പുറം കേന്ദ്രീയ വിദ്യാലയം ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി പ്രമോദ്.പി ചാമ്പ്യൻഷിപ്പ് ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ സമീർ മൂവായിരത്തിൽ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി വിജയൻ എംപി അധ്യക്ഷതയും വഹിച്ചു.

ജില്ലാ പ്രസിഡന്റ് പ്രിയ എ കെ നന്ദിയും പറഞ്ഞു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ചീഫ് ജഡ്ജ് ഹരിദാസ് കൊണ്ടോട്ടിയും ഡോ.ഇന്ദുദാസും സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജി ഇ പി നന്ദി പറഞ്ഞു. ഡോ.ആരതി കെ കെ, ഡോ. ധന്യ.പി കെ, ധന്യ.വി പി, പ്രീത.എ, അമൃത. വി, ശരണ്യ പി. കെ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

25കുട്ടികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മെഡലുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകി.
