ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം
തിരൂര്‍: റിപ്പബ്ലിക്നെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം തിരൂർ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം കുറിച്ച് കൊണ്ട് ചെറിയമുണ്ടം ഏരിയ കമ്മിറ്റിയുടെ കീഴില്‍ വൈലത്തൂര്‍ പാക്കിങ് ഗ്രൗണ്ടില്‍ നടന്നു.
സമാപന സമ്മേളനത്തിന്റെ ഉത്ഘാടന കര്‍മ്മം പോപുലർ ഫ്രന്റ് ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ സോണൽ സെക്രെട്ടറി അബ്ദുൽഅഹദ് വളാഞ്ചേരി നിര്‍വ്വഹിച്ചു.
ഇന്ത്യയിലെ ജനങ്ങൾ ഇന്ന് തീർത്തും ആശങ്കയിലും, ഭയത്തോടും കൂടിയാണ് കഴിഞ്ഞു പോകുന്നത് എന്നും, ഉണർന്നണീക്കുമ്പോൾ നിയമം മാറുന്ന ഒരു ഭരണകൂടം ആണ് ഇന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നതന്നും, ഫാഷിസത്തിന്റെ അകപെട്ട നമ്മുടെ രാജ്യത്തെ യഥാർത്ഥ ജനാധ്യാപത്ത്യത്തിലേക്ക് കൊണ്ട് വരാൻ എല്ലാ പൗരന്മാരും രംഗത്ത് വരണവെന്നും ഉത്ഘാടനം നിർവഹിച്ചു സംസാരിച്ച അഹദ് പറഞ്ഞു.ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് ഇന്ന് രാജ്യം കടന്നു പോകുന്നതന്നും മനുഷ്യാവകാശ നിഷേധങ്ങൾക്കും വംശീയ വിവേചനങ്ങൾക്കുമെതിരെ ശബ്ധിക്കുന്നവരെ വെടിവെച്ചു കൊല്ലുകയോ, തുറങ്കിൽ അടക്കുകയോ ചെയ്യുന്നതാണ് രാജ്യത്ത് കണ്ടു വരുന്നതന്നും അഹദ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കൂട്ടി ചേർത്തു.
ഉച്ചക്ക് മൂന്ന് മണിക്ക് പോപുലർ ഫ്രന്റ് തിരൂർ ഡിവിഷൻ പ്രസിഡണ്ട് സി. എച്. ബഷീർ പതാക ഉയർത്തിയതോട് കൂടി സമ്മേളനത്തിനു തുടക്കം കുറി ച്ചു . ശേഷം നടന്ന വിവിധ സെക്ഷനുകളിലായി കുട്ടികളുടെ കലാ കായിക പരിപാടികള്‍, മഹ്ഫില്‍ സായാഹ്നം, കോല്‍ക്കളികള്‍, വിവിധ തലങ്ങളില്‍ മികവ് നേടിയ പൗരന്മാരെ ആദരിക്കലും നടന്നു. മത,രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കന്മാർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.ഡിവിഷൻ പ്രസിഡണ്ട് സി. എച് ബഷീർ അധ്യക്ഷത വഹിച്ചു.മുനീർ വൈലത്തൂർ സ്വാഗതവും,ഏരിയ പ്രസിഡണ്ട് മുസ്തഫ നന്ദിയും പറഞ്ഞു. വോയിസ് ഓഫ് കാലിക്കറ്റ് ട്രൂപ്പിന്റെ ഗാനമേളയോട് കൂടി സമ്മേളനത്തിനു സമാപനം കുറിച്ചു.