ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂളിന് ടര്‍ഫ് മൈതാനം; 21 ന് രാവിലെ കായിക മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊതുവിദ്യാലയ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ആദ്യത്തെ ഫുട്‌ബോള്‍ ടര്‍ഫ് ഇനി പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂളിന് സ്വന്തം. ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്യും.
ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സ്കൂൾ മുറ്റത്ത് ടർഫ് മൈതാനം ഒരുക്കിയിരിക്കുന്നത്. പഠനത്തോടൊപ്പം കായിക പ്രതിഭകളെ കൂടി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടർഫ് നിർമ്മിച്ചിട്ടുള്ളതെന്ന് ഈശ്വരമംഗലം ന്യൂ യു പി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എൽകെജി ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകും. സംസ്ഥാനത്ത് പഠനത്തോടൊപ്പം സൗജന്യ ഫുട്ബോൾ പരിശീലനം നൽകുന്ന സംസ്ഥാനത്തെ തന്നെ ആദ്യ സ്കൂളാണ് ഈശ്വരമംഗലം ന്യൂ യു പി സ്കൂളെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങില്‍ പൊന്നാനി എംഎല്‍എ വി. നന്ദകുമാര്‍ അധ്യക്ഷത വഹിക്കും. ഈശ്വരമംഗലം ഫുട്ബോൾ അക്കാഡമിയുടെ ഉദ്ഘാടനം പൊന്നാനി എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ നിർവഹിക്കും, അക്കാഡമി ലോഗോ പ്രകാശനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിക്കും. വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാർ ടി. മുഹമ്മദ് ബഷീർ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്‌ലം തിരുത്തി, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. നസീറ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടിയിൽ, എംഡിസി ബാങ്ക് വൈസ് പ്രസിഡൻ്റ് അജയ് മോഹൻ, കൗൺസിലർമാരായ കെ.വി. ബാബു, ഫർഹാൻ ബിയ്യം, നസീമ. ഇ, സുധ.സി വി , പ്രബീഷ്. വിപി, ഗിരീഷ് കുമാർ കെ , മിനി ജയപ്രകാശ്, എ.കെ. അജീന ജബ്ബാർ, മഞ്ചേരി ഇഖ്ബാൽ, പൊന്നാനി എഇഒ, ഷോജ.ടി.എസ്, തിരൂർ ഡിവൈഎസ്പി വി.വി. ബെന്നി, പ്രധാനധ്യാപിക സീന ആൻറണി, പിടിഎ പ്രസിഡൻ്റ് പി.കെ. ജിൽഷ, സ്റ്റാഫ് സെക്രട്ടറി ടി.കെ. സതീശൻ, നഴ്സറി സ്കൂൾ പ്രസിഡൻ്റ് മുജീബ് റഹ്മാൻ എന്നിവർ ആശംസ പ്രസംഗം നടത്തും. മാനെജര്‍ വത്സന്‍ മഠത്തില്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബഷീർ നന്ദിയും ആശംസിക്കും.

വാർത്താ സമ്മേളനത്തിൽ എച്ച്.എം സീനാ ആൻ്റണി, പി.ടി.എ പ്രസിഡൻ്റ് ജിൽഷ പി.കെ, വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബഷീർ, സ്റ്റാഫ് സെക്രട്ടറി സതീശൻ ടി.കെ എന്നിവരും സംബന്ധിച്ചു.