Fincat

വ്യാജനോട്ടും ലോട്ടറി ടിക്കറ്റും അച്ചടിച്ചു; മലപ്പുറത്ത് ഒരാൾ പിടിയിൽ

മലപ്പുറം: കമ്പ്യൂട്ടറുകളും പ്രിന്ററും ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും അച്ചടിച്ച് വിൽപ്പന നടത്തിയ സംഘത്തിലെ ഒരാൾ മലപ്പുറത്ത് പിടിയിൽ. വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റ് അടിച്ചു വില്പന നടത്തുന്ന സംഘത്തിലെ മൂന്നാം പ്രതിയായ വയനാട് മാനന്തവാടി വിമല നഗറിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജെയിംസ് ജോസഫിനെയാണ് (46) പൊലീസ് പിടികൂടിയത്. പെരുമ്പടപ്പ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

1 st paragraph

പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്ന ഈ കേസിലെ ഒന്നാം പ്രതിയായ അഷ്റഫിനെയും രണ്ടാം പ്രതിയായ പ്രജീഷിനെയും പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്ററും വ്യാജ ലോട്ടറി ടിക്കറ്റും വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നു.

2nd paragraph

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമ്മിക്കാൻ വേണ്ടി വിവിധ ലോട്ടറി ഏജൻസികളുടെ സീലുകൾ മൂന്നാം പ്രതി ജെയിംസ് ജോസഫിന്റെ സഹായത്തോടു കൂടിയാണ് നിർമ്മിച്ചതെന്ന വിവരത്തെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജെയിംസ് ജോസഫിനെതിരെ വ്യാജ നോട്ട് നിർമ്മാണത്തിനും വ്യാജ സ്വർണം പണയം വെച്ചതിനും പനമരം , പുൽപ്പള്ളി, മാനന്തവാടി , കണ്ണൂർ ടൗൺ , ആലത്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.