ഹോപ്പ് “തിരൂരോണം” സെപ്റ്റംബർ 3 ന് . തിരൂരിൽ
തിരൂർ: സെപ്റ്റംബർ 3 ന് ശനിയാഴ്ച തിരുരിൽ ജില്ലാ തല തിരുവാതിരക്കളി മത്സരവും പായസ മേളയും സംഘടിപ്പിക്കുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി കലാ, സാംസ്കാരിക, മാധ്യമ കൂട്ടായ്മയായ ഹോപ്പ് തിരുർ നഗരസഭയുമായി സഹകരിച്ചാണ്
തിരൂരോണം എന്ന പേരിൽ വാഗൺ ട്രാജഡി ടൗൺ ഹാളിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലാ കുടുംബശ്രി മിഷനുമായി യോജിച്ച് ജില്ലാ തലത്തിൽ സി. ഡി. എസുകൾക്കായി തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കും മലപ്പുറം ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ നിന്നും ഒരോ ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ആദ്യം രജിസ്ടർ ചെയ്യുന്ന 20 ടീമുകൾക്കെ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയൊള്ളു.
പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും ട്രോഫി സമ്മാനിക്കും. വിജയികളാക്കുന്ന ആദ്യ മുന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000 , 3000രൂപ വീതം പ്രൈസ് മണി നൽകും.
പങ്കെടുക്കുന്ന ടീമുകൾ ആഗസ്റ്റ് 26 നകം രജിസ്ടർ ചെയ്യണം. ഇതോടൊപ്പം വനിതകളുടെ പായസ മേളയും സംഘടിപ്പിക്കുന്നുണ്ട്. പായസ മേളയിൽ പങ്കെടുക്കുനവരും മുൻക്കുട്ടി രജിസ്ട്രർ ചെയ്യണം. രജിസ്ട്രേഷനും വിവരങ്ങൾക്കും :
എ.സഫ്ന, പ്രോഗ്രാം കോർഡിനേറ്റർ,
9562075696, 6238128303
എന്നി നമ്പറുകളിൽ ബന്ധപെടണം.
ഇത് സംബന്ധിച്ച യോഗത്തിൽ ചേബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി പി.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
മുൻ പോലിസ് മേധാവി പി.രാജു ഉദ്ഘാടനം ചെയ്തു. പി.കെ. കെ തങ്ങൾ, മുജീബ് താനാളൂർ, ഇ.ആർ. ഉണ്ണി, അനിൽ കോവിലകം, നാജിറ അഷ്റഫ്, കരിം മേച്ചേരി, എ.സഫ്ന, സുകുമാരൻ പച്ചാട്ടിരി, ടി.എസ്.ബാബു, റാഫീ തിരുർ, മുഹമ്മദ് സിയാദ്, നാദിർഷ കടായിക്കൽ പി.ഗീത, പി.റഹ്മത്ത് , ഒ. ഉമ്മർ , അയ്യുബ് ആലുക്കൽ, എ. സുബ്രമണ്യൻ എന്നിവർ സംസാരിച്ചു.
പി.രാജു ചെയർമാനും മുജീബ് താനാളൂർ കൺവീനറും എ.സഫ്ന, ഇ.ആർ. ഉണ്ണി, അനിൽ കോവിലകം എന്നിവർ കോർഡിനേറ്റർമാരുമായും വിപുലമായ സംഘാടക സമിതി രൂപികരിച്ചു. കരിം മേച്ചേരി, റാഫി തിരുർ, മുഹമ്മദ് സിയാദ്,
ടി.എസ് ബാബു, നേഹ സി മേനോൻ
സുകുമാരൻ പച്ചാട്ടിരി എന്നിവർ
കൺവീനർമാരായി വിവിധ
സബ് കമ്മിറ്റികളും രൂപികരിച്ചു.