Main Banner

പ്രതിഭകളെ അനുമോദിച്ചു

മലപ്പുറം: നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. സംഘടനാ സംസ്ഥാന  പ്രസിഡന്റ് എ എം എന്‍ നൗഷാദ് കൊല്ലം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.  എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മെമ്പര്‍മാരെയും 2022 ലെ ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പില്‍ അംഗീകാരം ലഭിച്ച ബാസിലാ സില ഗാനം രചയിതാവ് നൗഷാദ് കുറ്റിയാടിയെ ഉപഹാരം നല്‍കി അനുമോദിച്ചു.

1 st paragraph
ഫിഫ വേള്‍ഡ് കപ്പ് 2022 ല്‍ ഖത്തറില്‍ അവതരിപ്പിക്കുന്ന ബാസിലാസില ഗാനരചയിതാവ് നൗഷാദ് കുറ്റിയാടിയെ നൗഷാദ് അസോസിയേഷന്‍ അനുമോദിക്കുന്നു

സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സംഘടന  വ്യാപകമായി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് യോഗം അധ്യക്ഷന്‍ നൗഷാദ് പാതാരി അഭിപ്രായപ്പെട്ടു.ജനറല്‍ സെക്രട്ടറി നൗഷാദ് മാമ്പ്ര, അസി. സെക്രട്ടറി നൗഷാദ് വറ്റല്ലൂര്‍, ട്രഷറര്‍ നൗഷാദ് ബിസ്്മി, മറ്റു ഭാരവാഹികളായ നൗഷാദ് സഖാഫി, നൗഷാദ് അരീക്കോട്, നൗഷാദ് ഒതായി , നൗഷാദ് ആലിപ്പറമ്പ്, നൗഷാദ് കാടാമ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. റിയാലിറ്റി ഷോ താരങ്ങളായ ശിവപ്രിയ, ഷഹ്്മ, മിഥിന്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ കലാവിരുന്നും നടത്തി.

2nd paragraph