Main Banner

എ​സ്.​എ​സ്.​എ​ൽ.​സി​ ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​സെപ്തംബർ ആദ്യം

തിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ 30 ന് ഡി. ഇ.ഒ ഓഫീസുകളിൽ എത്തുമെന്ന് പരീക്ഷാ വിഭാഗം അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റുകൾ അടുത്ത മാസം ആദ്യം സ്‌കൂളുകളിൽ വിതരണം ചെയ്യും. പരീക്ഷാഫലം വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വിതരണം നടക്കാത്തതിൽ വിദ്യാർത്ഥികൾ ആശങ്കയിലായിരുന്നു. മുൻവർഷങ്ങളിൽ പ്ളസ് വൺ പ്രവേശനത്തിന് മുമ്പ് തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നെങ്കിലും ഇത്തവണ മൂന്നാം അലോട്ട്മെന്റായിട്ടും ലഭ്യമായില്ല. പ്ളസ് വൺ പ്രവേശനത്തിൽ ബോണസ് മാർക്കിനും സംവരണത്തിനും സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മതിയെന്നായിരുന്നു സർക്കാർ നിർദ്ദേശമെങ്കിലും അത് ലഭിക്കാത്തവർ മാർക്ക് ലിസ്റ്റാണ് പകരം അപ്‌ലോഡ് ചെയ്തത്.

1 st paragraph