പ്രവാസി സംരംഭകത്വ ശില്പശാലകള് കോഴിക്കോട്ടും മലപ്പുറത്തും

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഏകദിന സംരംഭകത്വ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 23 ന് കോഴിക്കോട് ഹോട്ടല്‍ ന്യൂ നളന്ദയിലും വംബര്‍ 24 ന് മലപ്പുറം ഹോട്ടല്‍ സൂര്യ റീജന്‍സിയിലുമാണ് ശില്പശാലകള് നടക്കുന്നത്. രാവിലെ 10 ന് ശില്പശാല ആരംഭിക്കും.

നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും നിലവിലുള്ള പ്രവാസി സംരംഭകര്‍ക്കും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ സഹായ പദ്ധതികള്‍, ബാങ്ക് വായ്പാ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസുകള്‍ നടക്കും.
നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ് ശില്പശാലകള് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബുവും മലപ്പുറത്ത് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷും പങ്കെടുക്കും.

