Fincat

ജലീലിനെതിരായ പരാതി സൈബർ ക്രൈമിന്

ന്യൂഡൽഹി: ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായി കാശ്മീരിനെക്കുറിച്ച് കെ.ടി.ജലീൽ എം.എൽ.എ ഫേസ് ബുക്കിൽ പരാമർശങ്ങൾ നടത്തിയതിനെതിരെ ഡൽഹി പൊലീസിന് ലഭിച്ച പരാതി സൈബർ ക്രൈമിന് കൈമാറി. പൊലീസ് നിയമോപദേശം തേടിയതായി അറിയുന്നു. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷമായിരിക്കും കേസ് എടുക്കുന്നതിൽ തീരുമാനം. ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കാത്തതിനെത്തുടർന്ന് അഡ്വ. ജി.എസ്. മണി ഡി.സി.പിയ്ക്ക് നൽകിയ പരാതിയിലാണ് നടപടി. കാശ്മീർ സന്ദർശന വേളയിലായിരുന്നു ജലീൽ വിവാദ കുറിപ്പിട്ടത്.