അന്യായമായ ടയര്‍ റീസോള്‍ ചാര്‍ജ്ജ് പിന്‍വലിക്കണം; ബസ്സുടമകള്‍


മലപ്പുറം: അന്യായമായ ടയര്‍ റീസോള്‍ ചാര്‍ജ്ജ് വര്‍ദ്ധനവില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഓള്‍ കേരള ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓാര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി വാക്കിയത്ത് കോയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഒരോ നാല് മാസം കൂടുമ്പോഴും ടയര്‍ റീസോളിംഗ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ നാല്മാസം മുന്‍പാണ് അവസാന ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. ഇന്നലെമുതല്‍ വീണ്ടും ചാര്‍ജ്ജ് കൂട്ടിയിരിക്കുകയാണ്. സര്‍ക്കാരിന്റെയോ മറ്റ് ബന്ധപ്പെട്ടവരുടെയടോ അനുമതിയില്ലാതെ ടയര്‍ റീസോളിംഗ് സ്ഥാപനങ്ങള്‍ തന്നിഷ്ടപ്രകാരം നടത്തുന്ന ഈ വര്‍ദ്ധനവിന് അടിസ്ഥാനമില്ലാത്തതാണ്. ഡീസലിന്റെയും മറ്റും വില വര്‍ദ്ധവ് തന്നെ ബസ്സുടമകളെ സാരമായി ബാധിച്ചിരിക്കുന്ന ഈ സമയത്താണ് ടയര്‍ റീസോളിംഗിന് അമിത ചാര്‍ജ്ജ് ഈടാക്കുന്നത്. പല ബസ്സുടമകളും ടയര്‍ വാങ്ങാന്‍ കഴിയാതെ പ്രതിസന്ധിയിലായിട്ടുണ്ട്. ഈ പകല്‍ കൊള്ള അംഗീകരിക്കില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.