ചിനാര്‍തടങ്ങളും ദേവദാരുമരങ്ങളും പ്രകാശനം നാളെ
കോഴിക്കോട്;തന്റെ സഞ്ചാരാനുഭവങ്ങള്‍ ഇതിവൃത്തമാക്കി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ ഡപ്യൂട്ടി രജിസ്ട്രാര്‍ ടി എം ഹാരിസ് രചിച്ച’ചിനാര്‍തടങ്ങളും ദേവദാരുമരങ്ങളും’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം നാളെ (ഓഗസ്റ്റ് 24ന്) സ്‌റ്റേഡിയം ജംങ്ഷനിലുള്ള ന്യൂവേവ് ഫിലിം സ്‌കൂളില്‍ നടക്കും.
വൈകിട്ട് 5 മണിക്ക് വന്യജീവി ഫോട്ടൊഗ്രാഫര്‍ ശബരി ജാനകിക്ക് പുസ്തകം നല്‍കി എഴുത്തുകാരിയും മാക്ബത് പബ്ലിക്കേഷന്‍സ്ചീഫ് എഡിറ്ററുമായ
എം എ ഷഹനാസ് പ്രകാശനം നിര്‍വഹിക്കും. ചലച്ചിത്ര സംവിധായകന്‍ പ്രതാപ് ജോസഫ്, എഴുത്തുകാരായ സല്‍മി സത്യാര്‍ത്ഥി, കെ.പി.എ സമദ്,
ജപ്പാനില്‍ നിന്നുള്ള യുവ സഞ്ചാരിയായ ഷോഗോ ഉചിത എന്നിവര്‍ പങ്കെടുക്കും.ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസാണ് പുസ്തത്തിന് അവതാരിക എഴുതിയത്. ഫോട്ടൊഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ച ‘ലൈറ്റ്‌സോഴ്’സാണ് പരിപാടിയുടെ സംഘാടകര്‍.