പിസി അബ്ദുറഹിമാനെ സൗഹൃദവേദി, തിരൂർ ആദരിച്ചു
കൽപകഞ്ചേരി: പൊതുജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കി മാതൃകാ യോഗ്യനായി മുന്നേറുന്ന പിസി അബ്ദുറഹിമാനെ സൗഹൃദവേദി, തിരൂർ ആദരിച്ചു . കറുക്കോൾ ഓട്ടുകാരപ്പുറത്തെ വീട്ടിലെത്തി ബന്ധുക്കളേയും, സുഹൃത്തുക്കളേയും . അയൽവാസികളേയും പങ്കെടുപ്പിച്ച് നടത്തിയ സ്നേഹസംഗമത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്. മുസ്ലീം ലീഗ്, എൽഐസി, എംഇഎസ് ,കെഎംഇഎ എന്ന് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഗടനകളുടെ നേതൃസ്ഥാനം വഹിച്ച വ്യക്തിത്വമായിരുന്നു പിസി എന്ന് ആധരിക്കൽ ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു 1963-ൽ ആദ്യമായി പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹമായിരുന്നു അന്നത്തെ കോഴിക്കേട് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ആദരിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്ത വളവനൂർ പഞ്ചായത്തു പ്രസിഡന്റ് നജ്മത്ത്.
നാട്ടിലെ എല്ലാ വികസന പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നത് പിസി ആയിരുന്നുവെന്ന് പറഞ്ഞു. ഇന്ന് കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പള്ളികൾ, റോഡുകൾ പാലങ്ങൾ അഴുക്കുചാലുകൾ, കുളങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ പിന്നിലെല്ലാം അദ്ദേഹത്തിന്റെ നിതാന്ത പ്രരിശ്രമം ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വരുംതലമുറയും അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെത്തന്നെ ഓർക്കുമെന്നും അവർ പറഞ്ഞു . സൗഹൃദവേദി, തിരൂർ പ്രസിഡന്റ് അദ്ധ്യക്ഷം വഹിച്ചു , മണ്ണിങ്ങൽ മുഹമ്മത് കുട്ടി ഹാജി, മുൻ മന്ത്രി കുട്ടി അഹമ്മത് കുട്ടി,പിസി കോയാമു ഹാജി, അബ്ദുൽ കാദർ കൈനിക്കര ,ഷമീർ കളത്തിങ്ങൽ, മോയിൻ ബാബു, ഡോ ഹസ്സൻ ബാബു, അഡ്വ കെപി മറിയുമ്മ, എൽഐസി മാനേജർ പ്രമോദ്,കൃഷണപ്രഭ, നസീബ അസീസ്, കെഎംഇഎ സെക്രട്ടറി റിയാസ് അഹമ്മത്, കെ പിഎ അബ്ദുൽ മജീദ്,ബൈജു ജാൻ, എന്നിവർ സംസാരിച്ചു