പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കാംപസ് ഫ്രണ്ട് വിദ്യാർഥി പ്രക്ഷോഭ ജാഥ തിരൂരിൽ സമാപിച്ചു

തിരൂർ: മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കൊണ്ട് താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം ശാശ്വത പരിഹാരങ്ങളാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിച്ച പ്രക്ഷോഭ ജാഥ തിരൂർ ബസ് സ്റ്റാന്റിൽ സമാപിച്ചു, സമാപന സമ്മേളനം
കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു

പ്ലസ് വൺ സീറ്റ് പ്രതിസന്ധി മലപ്പുറം ജില്ലയുടെ പ്രശ്നമാണ് കാംപസ് ഫ്രണ്ടിന്റേത് മാത്രമല്ലന്നും മലപ്പുറം ജില്ല അനുഭവിക്കുന്ന വിദ്യഭ്യാസ അവഗണന അവസാനിക്കുന്നത് വരെ ജനകീയ സമരങ്ങളുമായി മുന്നോട്ട് കൊണ്ട് പോകണം എന്നും അദ്ദേഹം പറഞ്ഞു,

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ്,എസ് ഡി പി ഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. കെ.സി നസീർ,എൻ സി എച്ച് ആർ ഒ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഒ റഹ്മത്തുള്ള ജാഥ ക്യാപ്റ്റൻ ഷുഹൈബ് ഒഴൂർ എന്നിവർ വിദ്യാർഥികളെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.

കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി വി എസ് അർഷഖ് ശർബാസ് , യൂനുസ് വെന്തൊടി, ജില്ലാ വൈസ് പ്രസിഡന്റ് ഷാമിർ എടവണ്ണ എന്നിവർ നേതൃത്വം നൽകി.