തിരൂർ ജി എം യു പി സ്ക്കൂൾ കോംപൗണ്ടിലെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കെട്ടിടം മാറ്റി സ്ഥാപിക്കണം

തിരൂർ: തിരൂർ ജി എം യു പി സ്ക്കൂൾ കോംപൗണ്ടിലെ ജില്ലാ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കെട്ടിടം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ജി എം യു പി സ്ക്കൂൾ പി ടി എ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജി എം യു പി സ്ക്കൂളിൽ കുറച്ചു കുട്ടികളും ക്ലാസ്സ് മുറികളും മാത്രമുള്ളപ്പോഴാണ് സ്ക്കൂൾ ഭൂമിയിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ സ്ക്കൂളിൽ 1500 ലേറെ കുട്ടികൾ പഠിക്കുന്നു. ഇതിനനുസരിച്ച് ഇവിടെ കെട്ടിട സൗകര്യമോ മറ്റോ ഇല്ല. സ്ക്കൂളിന്റെ വികസനത്തിന് സ്ഥല സൗകര്യം ആവശ്യമായി വരുന്നതിനാൽ അടിയന്തിരമായി കെട്ടിടം മാറ്റി സ്ഥാപിക്കണമെന്ന് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശിഹാബ് റഹ്മാൻ അടീപ്പാട്ട് അധ്യക്ഷനായി. പ്രധാന അധ്യപകൻ വി ലതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കെ പി നൗഷാദ്, എം ടി എ പ്രസിഡന്റ് എം ഇ വൃന്ദ, സിബി ജോർജ് , പ്രദീപ് എന്നിവർ സംസാരിച്ചു. സലീം മേച്ചേരി നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ : സലീം മേച്ചേരി (പ്രസിഡൻറ് ) , കെ പി നൗഷാദ് (വൈസ് പ്രസിഡൻറ് ) , കെ പി മിനി ( എം ടി എ പ്രസിഡൻറ് )