Fincat

കോലുപ്പാലത്ത് ഇറച്ചിക്കടയിൽ യുവാവിനെ വധിക്കാൻ ശ്രമച്ചകേസ്സിലെ പ്രതികൾ അറസ്റ്റിൽ


തിരൂർ: കോലുപ്പാലത്ത് ഇറച്ചിക്കടയിൽ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ(35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി. ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

1 st paragraph

കഴിഞ്ഞ ജൂൺ മാസത്തിലാണ് പുലർച്ചെ ഇറച്ചി കടയിൽ ജോലി ചെയ്യുകയായിരുന്നു ബി. പി അങ്ങാടി സ്വദേശിയായ യുവാവിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. കേസിലെ ഒരു പ്രതിയെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എ.എസ്.ഐ പ്രതീഷ്കുമാർ, സി.പി.ഒ മാരായ അജിത്ത്, അരുൺ, ധനേഷ്കുമാർ, ദിൽജിത്ത് , ആദർശ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു…

2nd paragraph