“മത്സ്യ തൊഴിലാളികളെ മനഷ്യരായി പോലും പരിഗണിക്കാത്ത ദുരവസ്ഥ നിലനിൽക്കുന്നു” എസ് ഡി പി ഐ.
“മത്സ്യ തൊഴിലാളികളെ മനഷ്യരായി പോലും പരിഗണിക്കാത്ത ദുരവസ്ഥ നിലനിൽക്കുന്നു” എസ് ഡി പി ഐ.
താനൂർ: സാമ്പത്തിക സുസ്ഥിരതയും തൊഴിലും ഉറപ്പ് വരുത്തുന്ന പരമ്പരാഗത മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണമെന്നും മത്സ്യ തൊഴിലാളികളെ മനുഷ്യരായി പോലും പരിഗണിക്കാത്ത ദുരന്തപൂർണ്ണമായ സ്ഥിതിവിശേഷണമാണ് നിലനിൽക്കുന്നതെന്നും എസ് ഡി..പി.ഐ സംസ്ഥാന സമിതിയംഗം വി എം ഫൈസൽ എറണാകുളം പ്രസ്ഥാവിച്ചു. താനൂർ ഫിഷറീസ് ഓഫീസിലേക്ക് എസ് ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റമറ്റ ഇൻഷൂറൻസ് പദ്ധതി ആവിഷ്ക്കരിക്കണം, ജില്ലയിലെ മൂന്ന് ഹാർബറുകൾ കേന്ദ്രീകരിച്ച് ഫ്ളോട്ടിംഗ് ഫയർ സ്റ്റേഷൻ ആരംഭിക്കണം, മുഴുവൻ സമയ സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ അരീക്കൽ ബീരാൻ കുട്ടി,ജില്ലാ കമ്മിറ്റി അംഗം എ കെ അബ്ദുൽ മജീദ്, എസ്.ഡി.ടി യു ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്,
ഹമീദ് പരപ്പനങ്ങാടി ,അബ്ദുൽ അസീസ് വള്ളിക്കുന്ന്, സദഖത്തുള്ള താനൂർ എന്നിവർ സംസാരിച്ചു,

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹാർബറിൽ നിന്നാരംഭിച്ച മാർച്ച് ഫിഷറീസ് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു, ഫിറോസ് ഖാൻ,കബീർ വള്ളിക്കുന്ന്, ഉസ്മാൻ ഹാജി തിരൂരങ്ങാടി, ഇ.കെ ഫൈസൽ, ടി.പി. റാഫി എന്നിവർ നേതൃത്വം നൽകി.