സാമൂഹ്യ തിന്മകള്‍ക്കെതിരെനിറമരുതൂരില്‍ പൊതുവേദി രൂപീകരിച്ചു.
തിരൂര്‍ : സാമൂഹ്യ തിന്മകള്‍ക്കെതിരെ നിറമരുതൂരില്‍ പ്രതീക്ഷ സാംസ്‌കാരിക വേദി എന്ന പേരില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് പൊതുവേദി രൂപീകരിച്ചു. സാമൂഹ്യ തിന്മകളായ മയക്കുമരുന്ന് ഉപയോഗം, മദ്യം, മറ്റ് അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് വേണ്ടിയാണ് വേദി രൂപീകരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ലഹരി വിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു.
നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായി പുതുശ്ശേരി ഉല്‍ഘാടനം ചെയ്തു. പി.പി.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ടയര്‍ എസ്.ഐ എം.കെ.അബ്ദുല്‍ ഷുക്കൂര്‍, മദ്യ വിരുദ്ധ സമിതി ജില്ലാ പ്രസിഡണ്ട് മജീദ് മാടമ്പാട്ട്, കേരള പബ്ലിക് റിലേഷന്‍ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി എ റഷീദ്, മുന്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഇബ്രാഹിം മാസ്റ്റര്‍, കെ.പി.ഒ.റഹ്മത്തുല്ല, അബ്ദുല്ലക്കുട്ടി, ഉസ്മാന്‍ മാസ്റ്റര്‍, പി.പി. ഇസ്മയില്‍, കെ.വി.ഷംസു, ചാരാത്ത് നാസര്‍ എന്ന കുഞിപ്പ, കെ.എം.നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.
വി.ഇ.എം. ആസാദ്, സി.എം.ടി നസ്‌റുദ്ദീന്‍ ഷാ, എം.മുസക്കുട്ടി, കെ.ടി.ബാബു, കെ.സി. ബാവ, വി.വി. അസ്‌ലം, ടി. ആദം, കെ.ടി.അഷ്‌റഫ് മുസ്തഫ പൊക്‌ളാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സംഘടനയുടെ വിപുലമായ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ബുധനാഴ്ച്ച രാത്രി 7 മണിക്ക് കോരങ്ങത്ത് ഷറഫുല്‍ ഇസ്ലാം മദ്രസയില്‍ ചേരും.