Fincat

കരുവാരക്കുണ്ടിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും

മലപ്പുറം: സംസ്ഥാനത്ത് കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ. രണ്ട് ജില്ലകളിലും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്.

1 st paragraph

കോഴിക്കോട് വിലങ്ങാട് മേഖലയിലും ഉരുൾപൊട്ടിയതായി സംശയം ഉയർന്നിട്ടുണ്ട്. ഈ മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായോ എന്ന് സംശയിക്കുന്നത്. ഇതിന് പുറമെ വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ശക്തമാണ്.

2nd paragraph

വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. നിലവൽ പേര്യ വനത്തിൽ നിന്ന് മലവെള്ളം ഒഴുകിയെത്തുകയാണ്.പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്. വെള്ളത്തിന്റെ അളവ് വർദ്ധിച്ചാൽ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും.

മലപ്പുറം കരുവാരക്കുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായി.കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിൽ. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.