ഗൂഡല്ലൂരിൽ നാളെ ഹര്‍ത്താല്‍
എടക്കര: ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഗൂഡല്ലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ഗൂഡല്ലൂര്‍ നിയമസഭ മണ്ഡലത്തിലെ വ്യാപാരി സമൂഹത്തിന്റെ നേതൃത്വത്തിലാണ് കടകള്‍ അടച്ചുള്ള ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ആരംഭിക്കുന്ന ഹര്‍ത്താല്‍ ചൊവ്വാഴ്ച രാവിലെ ആറുവരെയാണ് നീണ്ടുനില്‍ക്കുക.

നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങളെയാണ് ബഫര്‍ സോണ്‍ സംബന്ധമായ സുപ്രിം കോടതി ഉത്തരവ് ഏറെ ബാധിക്കുകക. അതുകൊണ്ടുതന്നെ വന്യമൃഗശല്യം ചെറുക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്താനും സഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കഴിഞ്ഞ 17ന് ദേവര്‍ഷോല ടൗണില്‍ ഹര്‍ത്താലും നിരാഹാര സമരവും സംഘടിപ്പിച്ചിരുന്നു.