മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കോതമംഗലം തലക്കോട് സ്വദേശികളായ ബെന്നറ്റ്(32) സുമേഷ്(40) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന 63 ലക്ഷം രൂപയും പിടിച്ചെടുത്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ വാഹനപരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണവുമായി സഞ്ചരിച്ചവര്‍ പോലീസിന്റെ പിടിയിലായത്. കാറിന്റെ ഫ്‌ളോറില്‍ മാറ്റ് കൊണ്ട് മറച്ചനിലയിലും സീറ്റിന്റെ അടിയിലുമായാണ് ഇവര്‍ പണം സൂക്ഷിച്ചിരുന്നത്. ബെന്നറ്റായിരുന്നു വാഹനമോടിച്ചിരുന്നത്. പ്രതികളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.