അനുമോദനം നൽകി
കടുങ്ങാത്ത്കുണ്ട്: കിഴക്കേപാറ,
ശാന്തപുരം അൽജാമിയ അൽ ഇസ്ലാമിയ സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കി തുർക്കിയിലെ പ്രശസ്ഥമായ യൂണിവേഴ്സിറ്റിയിൽ സ്ക്കോളർഷിപ്പോട് കൂടി പഠനത്തിന് അവസരം കിട്ടിയ തൈക്കാട്ടില്‍ ഫാത്തിമ ഷദയെ വിമൺ ഇന്ത്യ തിരൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. ഫാത്തിമ ഷദക്കുള്ള സ്നേഹോപഹാരം വിമൺ ഇന്ത്യ തിരൂർ മണ്ഡലം പ്രസിഡണ്ട് നുസറത്ത് ചുങ്കം മൊമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ വിമൺ ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഷാജിത ടീച്ചർ സംബന്ധിച്ചു.

സമൂഹത്തിൽ വനിതകളുടെ പങ്കാളിത്തം ഏറെ വില പ്പെട്ടതാണെന്നും, സ്ത്രീകൾക്ക് നേരെ വരുന്ന അക്രമങ്ങൾക്കും, ചൂഷണങ്ങൾക്കും ഒരു പരിധി വരെ വിദ്യ അഭ്യസിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒന്നാണന്നും,അതിലുപരി നിർബയത്വത്തോടെ ഏതു പരീക്ഷണങ്ങളും നേരിടാൻ ഞമ്മൾ തയ്യാറാവണം എന്നും സാജിത ടീച്ചർ സംസാരത്തിൽ ഓർമ പ്പെടുത്തി. രാജ്യത്തും, രാജ്യത്തിന് പുറത്തും പോയി വിദ്യ നേടേണ്ടി വരുമ്പോൾ എല്ലാം തന്റെ മാതാപിതാക്കളയും, ഉറ്റവരെയും, ഗുരുക്കന്മാരെയും മറന്നു പോകുന്ന സാഹചര്യം ആണ് ഇന്ന് സമൂഹത്തില്‍ ഏറെ കണ്ടു വരുന്നതെന്നും ഒരിക്കലും അത് ഉണ്ടാവാൻ പാടില്ലാത്ത ഒന്നാണെന്നും ടീച്ചർ കൂട്ടി ചേർത്തി. മണ്ഡലം സെക്രെട്ടറി റിഷാന വെട്ടിചിറ സ്വാഗതം ആശംസിച്ചു. ഫാത്തിമ ഷദ ഉപഹാരത്തിനു നന്ദി അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

ടി. കെ. ഷെഫീഖ് ന്റെയും, ഷാഹിനയുടെയും മകളാണ് ഫാത്തിമ ഷദ.