പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


അരീക്കോട്: ഊർങ്ങാട്ടിരി കിണറsപ്പൻ വള്ളിപ്പാലം സ്വദേശി ചൂരപ്ര അരവിന്ദൻ്റെ മകൻ വൈശാഖിനെ (22) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കാണാതായത്.

കുളിക്കാനായി സമീപത്തുള്ള ചെറുപുഴയിൽ പോയിരുന്നു. വള്ളിപ്പാലം കടവിൽ ചെരിപ്പും വസ്ത്രവും മൊബൈലും കണ്ടതോടെ പുഴയിൽ അപകടത്തിൽപ്പെട്ടതായ സംശയത്തിൽ നാട്ടുകാർ തിരച്ചിൽ തുടങ്ങിയത്. തിരുവാലി ഫയർഫോഴ്സും അരീക്കോട് പോലിസും നാട്ടുകാരും മറ്റ് സന്നദ്ധ വോളന്റിയർമാരും തിരച്ചിലിന് നേതൃത്വം നൽകിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചിൽ നിറുത്തി.

ഇന്ന് വിവിധ വോളന്റിയർമാരും നാട്ടുകാരുടേയും നേതൃത്തത്തിൽ തിരച്ചിൽ തുടരുന്നതിനിടെ തോട്ടുമുക്കം ഭാഗത്തെ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അരീക്കോട് പോലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമാർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.