പോപുലർ ഫ്രണ്ട് താനൂർ ഏരിയ സമ്മേളനം നടത്തി,
താനൂർ: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം താനൂർ ഏരിയ ‘നാട്ടൊരുമ, സമ്മേളനം നടത്തി രാവിലെ 9മണിക്ക് താനൂർ ടൗൺ വാഴക്കതെരുവിൽ മർഹും എം കുഞ്ഞുബാവ നഗറിൽ സ്വാതന്ത്ര സമര പോരാളി ഉമ്മയ്ത്താനകത്ത് കുഞ്ഞിക്കദർ സാഹിബിന്റെ പേരമകൻ ടി പി കുഞ്ഞിക്കാദർ പതാക ഉയർത്തി ശേഷം ഖിറാഅത്തോടെ പൊതുപരിപാടിക്ക് തുടക്കമായി
തുടർന്ന് പഞ്ചഗുസ്തി, ചാക്കിലോട്ടം, കലം പൊട്ടിക്കൽ, ഷൂറ്റൗട്ട് മത്സരം, മെഹന്തി ഫെസ്റ്റ്, ക്വിസ് പോഗ്രാം, ഗാനലാപനം, ദഫ് മുട്ട്, ഫയർഷോ തുടങ്ങിയ കലാ കായിക മത്സരങ്ങൾ നടന്നു, വൈകിട്ട് 7മണിക്ക് നടന്ന പൊതു സമ്മേളനത്തിൽ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ മജീദ് അൽ ഖാസിമി സമ്മേളന സന്ദേശം നൽകി, സി പി ഗഫൂർ അധ്യക്ഷത വഹിച്ചു, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷുഹൈബ് ഒഴൂർ,എസ് ഡി പി ഐ മുനിസിപ്പൽ പ്രസിഡന്റ് ഇ കെ ഫൈസൽ എ എം കുഞ്ഞികാദർ എൻ അഷ്‌റഫ് എന്നിവർ സംസാരിച്ചു, ടി കെ അബ്ദുള്ളകോയ സ്വാഗതവും എം സിദ്ദീഖ് നന്ദിയും പറഞ്ഞു,വിവിധയിന മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി പഞ്ചഗുസ്തി മത്സരത്തിൽ 65 കെ ജിക്ക് മുകളിലുള്ളവരുടെ മത്സരത്തിൽ യാസീൻ ആനങ്ങാടിയും,65 കെ ജിക്ക് താഴെയുള്ളവരുടെ മത്സരത്തിൽ സജീർ ചെട്ടിപടിയും ഒന്നാം സ്ഥാനം നേടി,
,ഷബീബ് അഞ്ചുടി, സൈദലവി സി ആർ ബി,അഷ്‌കർ ടൗൺ, ഫഹദ് ടൗൺ,കെ എം റഫീഖ്,ടി പി എം നാസർ, കെ ജംഷീർ, മനാഫ് കാരാട്, ജസ്‌മീർബാബു,ചെറിയബാവ,റഷീദ് താനൂർ,എന്നിവർ നേതൃത്വം നൽകി.
പ