സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപക അവാർഡ്; ടി.വി. ജലീൽ മാസ്റ്റർക്ക്
തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 2022 ലെ സംസ്ഥാന അധ്യാപക പുരസ്കാരമായ ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് ടി.വി. ജലീൽ മാസ്റ്റർക്ക് ലഭിച്ചു . തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐ എ എസ് അവാർഡ് സമ്മാനിച്ചു. കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനും സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ മീഡിയ കോർഡിനേറ്ററുമാണ് ജലീൽ മാസ്റ്റർ. സ്കൗട്ട്, ഗൈഡ് കുട്ടികൾക്കും അധ്യാപകർക്കും ഉപജില്ലാ ജില്ലാ തലങ്ങളിൽ നിരവധി പരിശീലനങ്ങൾ നൽകിയിട്ടുണ്ട്. ഹാം റേഡിയോ ലൈസൻസുള്ള ഓപ്പറേറ്റർ കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് പ്രോഗ്രാമായ ജോട്ടാ – ജോട്ടിയിൽ പങ്കെടുക്കാറുണ്ട്.
വിഷൻ പദ്ധതിയുടെ ഭാഗമായുള്ള സ്നേഹഭവനം, വിദ്യാകിരണം, കൂടെയുണ്ട് കൗൺസലർ തുടങ്ങി ഒട്ടനവധി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നതിനും കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് സഹായ മെത്തിക്കുന്നതിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗ കര്യമൊരുക്കൽ തുടങ്ങിയ ജില്ലയിലെ നിരവധി സേവനപ്രവർത്ത നങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ആലത്തിയൂർ കെ എച്ച് എം ഹയർ സെക്കന്ററി സ്ക്കൂളിലെ ഗൈഡ് അധ്യാപികയും ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ റംഷീദയാണ് ഭാര്യ. മക്കളായ മിൻഹ റൈഞ്ചർ അംഗവും
രാജ്യ പുരസ്കാർ അവാർഡ് ജേതാവും മിഷൽ സ്കൗട്ടും മിവാൻ ബണ്ണീസ് അംഗവുമാണ്.