ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

മലപ്പുറം: ക്യാപ്സൂൾ രൂപത്തിലാക്കിയ 1.017 കിലോഗ്രാം സ്വർണ്ണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കാരിയറും കണ്ണൂർ ജില്ലയിലെ കുറുവ സ്വദേശിയുമായ ഉമ്മർ ഫാറൂഖ് (26) പൊലീസിന്റെ പിടിയിലായി. ദുബായിൽ നിന്നും എയർ ഇന്ത്യ ഐ.എക്സ്-356 വിമാനത്തിൽ ഇന്നലെ രാവിലെ ഒമ്പതിനാണ് ഉമ്മർ ഫാറൂഖ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

സംശയത്തെ തുടർന്ന് ഇയാളെ എയ്ഡ് പോസ്റ്റിലെത്തിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് സ്വർണ്ണം ഒളിപ്പിച്ചതായി സമ്മതിച്ചു.ആശുപത്രിയിലെത്തിച്ച് എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് നാല് ക്യാപ്സൂളുകളാക്കി സ്വർണ്ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. പ്രതിയെ കരിപ്പൂർ പൊലീസിന് കൈമാറി.