പെന്‍ഷനേഴ്‌സ് ലീഗ് ധര്‍ണ്ണ 20 ന്


മലപ്പുറം: മെഡിസെപ്പ് പദ്ധതി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതുള്‍പ്പെടെ പെന്‍ഷന്‍കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ സപ്തംബര്‍ 20ന് സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു.
രാവിലെ 10 മണിക്ക് പി ഉബൈദുള്ള എം എല്‍ എ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി എ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും.വിവധ സംഘടനാ പ്രതിനിധികള്‍ ധര്‍ണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നാലകത്ത് ഹംസ അധ്യക്ഷത വഹിച്ചു.
മെഡിസെപ്പ് പദ്ധതി ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ അവശതയനുഭവിക്കുന്ന പെന്‍ഷന്‍കാരോട് ക്രൂരത കാണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഒ പി ചികില്‍സാ ആനുകൂല്യം പോലും നിഷേധിച്ച സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ഒത്തുകളിച്ച് പാവപ്പെട്ട പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന മെഡിക്കല്‍ അലവന്‍സ് തുക പോലുംകൊള്ളയടിക്കുയാണ്.മതിയായ മികച്ച ചികില്‍സാസൗകര്യങ്ങളുള്ള ആശുപത്രികളെ ബോധപൂര്‍വ്വം ഈ പദ്ധതിയില്‍ നിന്ന്ഒഴിവാക്കിയതായും യോഗം ആരോപിച്ചു.
സീനിയര്‍ വൈസ് പ്രസിഡന്റ് ആസാദ് വണ്ടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു.നാനാക്കല്‍ മുഹമ്മദ്,എം അഹമ്മദ്,എന്‍ മൊയ്തീന്‍, ഇ പി മുനീര്‍ മാസ്റ്റര്‍, അബ്ദുള്‍ ഖാദര്‍ കൊണ്ടോട്ടി,സി എച്ച് ജലീല്‍,ടി പി മൂസ്സക്കോയ,പി ടി ഉമ്മര്‍, സി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.