Main Banner

നാളികേര സംഭരണ കേന്ദങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കണം; കിസാന്‍ ജനത


മലപ്പുറം; വില തകര്‍ച്ച മൂലം കഷ്ടപ്പെടുന്ന നാളികേര കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു നടത്തുന്ന നാളികേര സംഭരണ കേന്ദങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കണമെന്ന് കിസാന്‍ ജനത ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി ഒഴൂര്‍ അധ്യക്ഷത വഹിച്ചു.ഒ പി ഇസ്മായില്‍,കെ സി സൈതലവി,ഹനീഫ പാറയില്‍,സി ഹംസ,റോയ് എന്നിവര്‍ സംസാരിച്ചു.