കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ
മലപ്പുറം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, എക്‌സൈസ് ഇന്റലിജൻസും, നിലമ്പൂർ സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ പൂക്കോട്ടുംപാടത്ത് വെച്ച് എം.ഡി.എം.എ പിടികൂടി.

ഹ്യുണ്ടായ് ഐ 20 കാറിൽ 15.677 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിക്കൊണ്ട് വന്ന അമരമ്പലം സ്വദേശി വാൽപ്പറമ്പിൽ സൈനുൽ ആബിദ് ( 29 ) നിലമ്പൂർ ചെറുവത്ത്കുന്ന് സ്വദേശി നിസാമുദ്ദീൻ (23 ) നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ആർ രതീഷ് അറസ്റ്റ് ചെയ്തത്.

പ്രതികകൾ ഉപയോഗിച്ചിരുന്ന
KL 17 U 1501 നമ്പർ ഹ്യൂണ്ടായ് i 20 കാറും പിടിച്ചെടുത്തു. മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി.കെ.
മുഹമ്മദ് ഷെഫീഖ് ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്ക്വഡ് ഇൻസ്പെക്ടർ ടി വഷിജു മോൻ, പാലക്കാട് ഐ ബി ഇൻസ്‌പെക്ടർ നൗഫൽ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പി എബ്രഹാം, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എ അനീഷ് , സി.റ്റി. ഷംനാസ് ,സി.വി.റിജു,സബിൻ ദാസ് , ഇ. അഖിൽദാസ്.കെ പ്രതീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
