തീരദേശ മേഖലയിൽ മയക്ക്മരുന്ന് വില്പന നടത്തുന്നയാൾ താനൂർ പോലീസിന്റെ പിടിയിൽ

താനൂർ : തീരദേശ മേഖലയിൽ മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എ വില്പന നടത്തുന്ന ആൾ താനൂർ പോലീസിന്റെ പിടിയിൽ.

ഉണ്ണിയാൽ പുതിയകടപ്പുറം സ്വദേശി മുസ്‌ലിയാർ വീട്ടിൽ ജംഷീർ (22) എന്നയാളെയാണ് താനൂർ സബ് ഇൻസ്‌പെക്ടർ കൃഷ്ണ ലാൽ ആർ ഡി സബ് ഇൻസ്‌പെക്ടർ ഷൈലേഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ്, പ്രശോബ്, സജേഷ്, ഡാൻസഫ് ടീം ജിനേഷ്, വിപിൻ, അഭിമന്യു എന്നിവരടങ്ങിയ സംഘം മയക്കുമരുന്നായ എം ഡി എം എ സഹിതം തെയ്യാല ബൈപാസ്സ് റോഡിൽ നിന്നും പിടികൂടിയത്.. ദേവധാർ പാലത്തിനു സമീപത്തു നിന്നും മയക്കുമരുന്ന് ഉപയോഗിച്ച രണ്ടു പേരെയും അറസ്റ്റ് ചെയ്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു