കാപ്പ പ്രകാരമുള്ള പ്രവേശന വിലക്ക് ലംഘിച്ച് തിരൂരിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ


തിരൂർ:  കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പടിഞ്ഞാറേക്കര സ്വദേശി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ പടഞ്ഞാറെക്കര സ്വദേശി അമ്മുട്ടിന്റെ പുരക്കൽ റിയാസ് (32)  നെയാണ്   ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്  IPS ൻ്റെ നിർദേശ പ്രകാരം തിരൂർ ഡി.വൈ.എസ്.പി   വി.വി ബെന്നിയും സംഘവും പിടികൂടിയത്. 

കവർച്ച, കൊലപാതകശ്രമ കേസുകൾ തുടങ്ങിയവയിൽ പ്രതിയായ ഇയാൾക്കെതിരെ  ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിൻ്റെ  അടിസ്ഥാനത്തിൽ ജില്ലയിൽ ഒരു വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി  തൃശ്ശൂർ റേഞ്ച്  ഡി.ഐ .ജി ഉത്തരവിറക്കിയിരുന്നു. വിലക്ക്  ലംഘിച്ച് പടിഞ്ഞാറേക്കരയിൽ കാണപ്പെട്ടതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . എസ് .ഐ ജിഷിൽ. വി, എ.എസ്.ഐ പ്രതീഷ് കുമാർ, സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടൻ, സുബാഷ്, ജിനേഷ് , ആന്റണി എന്നിവരുൾപ്പെട്ട  സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്ററ്റ് കോടതിയുടെ ചാർജുള്ള പരപ്പനങ്ങാടി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.