തിരൂരിൽ തെരുവുനായയുടെ കാലും വാലും വെട്ടി
തിരൂർ: തിരൂരിൽ തെരുവുനായയുടെ കാലും വാലും വെട്ടിമാറ്റി സാമൂഹികവിരുദ്ധർ. തിരൂർ താരീഫ് ബസാറിനു സമീപമാണ് സംഭവം.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൃഗസ്നേഹികളായ ആംബുലൻസ് ഡ്രൈവർ ജലീലും എ.വി. ഹരിദാസുമാണ് ഈ നായയെ ഇപ്പോൾ പരിചരിക്കുന്നത്.