നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകാര്‍ഡുകള്‍ അയച്ച് പട്ടിക ജാതി മോര്‍ച്ച


മലപ്പുറം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പട്ടിക ജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശംസകാര്‍ഡുകള്‍ അയച്ചു.
ജില്ലാ പ്രസിഡന്റ് കെ.സി.ശങ്കരന്‍ ഉല്‍ഘാടനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പട്ടിക ജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശംസകാര്‍ഡുകള്‍ അയക്കുന്നു

ബി.ജെ.പി.സംസ്ഥാന കമ്മറ്റി അംഗം അഡ്വ.ശ്രീപ്രകാശ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഇന്ദിര , ജില്ലാ വൈസ് പ്രസിഡന്റുമാരായ അയ്യപ്പന്‍ പാണ്ടിക്കാട്, സുബ്രഹ്മണ്യന്‍ വെള്ളില, സെക്രട്ടറി സുബ്രഹ്മണ്യന്‍ മഞ്ചേരി , ബി ജെ പി മഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോതിഷ്, സത്യന്‍ മഞ്ചേരി ,വില്‍സന്‍ എളംങ്കൂര്‍ എന്നിവര്‍ പങ്കെടുത്തു.