പെന്‍ഷന്‍കാര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

മലപ്പുറം: മെഡിസെപ്പ് പദ്ധതിയുള്‍പ്പെടെ പെന്‍ഷന്‍കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

അഡ്വ യു എ ലത്തീഫ് എം എല്‍ എ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാലകത്ത് ഹംസ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. പി കെ സി അബ്ദുറഹ്മാന്‍,പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഇസ്മായില്‍ മാസ്റ്റര്‍, അഹമ്മദ് മേത്തൊടിക,ആസാദ് വണ്ടൂര്‍,സി എച്ച് ജലീല്‍ ,പി മൊയ്തീന്‍ ,വി മുസ്തഫ, എ എം അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഇ പി മുനീര്‍ മാസ്റ്റര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ചോലക്കല്‍ അബു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.