പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല 2022-23-അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

മലപ്പുറം: പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല 202-223 അധ്യയന വര്‍ഷത്തേക്കുള്ള യു ജി ,പി ജി ,എം ബി എ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ബി എ ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, ബിഎ ഇംഗ്ലീഷ്, ബിഎ എക്കണോമിക്‌സ്, ബിഎ സോഷ്യോളജി, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ ഹിസ്റ്ററി, ബി.കോം, ബി ബി എ എന്നീ യു ജി കോഴ്‌സുകളിലേക്കും, എംഎ ഇംഗ്ലീഷ്, എംഎ ഹിന്ദി, എംഎ സോഷ്യോളജി, എം.കോം ഫിനാന്‍സ് എന്നീ പി ജി കോഴ്‌സുകളിലേക്കും എംബിഎ മാര്‍ക്കറ്റിംഗ്, എംബിഎ ടൂറിസം, എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ്, എംബിഎ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, എംബിഎ ഓപ്പറേഷന്‍സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കുമാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. അഡ്മിഷന് തിരൂര്‍ ബസ് സ്റ്റാന്റിന് സമീപം റിംഗ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സ്‌പോട്ട് അഡ്മിഷന്‍ സെന്ററില്‍ ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക് 0494 2420004, 9446513344, 9497100500, 9526513344, എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.