ബൈക്കിന് പിറകിൽ ലോറി ഇടിച്ച് യുവ ഡോക്ടർ മരണപ്പെട്ടു

മലപ്പുറം: കൊളത്തൂർ: മാലാപറമ്പ് എം.ഇ.എസ്.മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്യന്ന ഡോ. ഫൈസൽ പാറമ്മൽ പുത്തനങ്ങാടിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ താൻ ഓടിച്ച ബൈക്കിൽ പിന്നിൽ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

വറ്റലൂർ സമൂസപ്പടിക്കടുത്ത പരേതനായ പാറമ്മല്‍ മൊയ്തീൻ മുസ്ലിയാരുടെ പുത്രനാണ്. ജിദ്ധ കെ.എം.സി.സി നേതാവ് ശബീർ അലി ജേഷ്ട സഹോദരനാണ്. മൃതദേഹം ഇപ്പോൾ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.