വൈലത്തൂരിൽ പേ വിഷബാധ സംശയിക്കുന്ന കുറുനരിയെ പിടികൂടി

തിരൂർ: വൈലത്തൂർ ചെറിയമുണ്ടം പള്ളിപ്പാട്ട് തുമ്പൻ അബ്ദുറഹിമാന്റെ വീടിന് സമീപം മൃഗങ്ങളേയും മനുഷ്യരേയും ആക്രമിക്കാൻ ശ്രമിച്ച കുറുനരിയെ നാട്ടുകാർ പിടികൂടി കെട്ടിയിടുകയും

ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ചതിനേ തുടർന്ന്.
SFO. അബ്ദു നാസർ, BFO. സതീഷ് , റെസ്ക്യൂവർമാരായ , C.T . കുഞ്ഞാപ്പ , അബ്ദുൽ മജീദ് എന്നിവരുടെ നേതൃത്വത്തിൽ
നിലമ്പൂരിൽ നിന്നും റാപ്പിഡ് റെസ്പോൺസ് ടീം .(RRT ) എത്തുകയും കുറുനരിയെ പിടികൂടി കൂട്ടിലടച്ചു. നിരീക്ഷണത്തിനായി നിലമ്പൂരിലെ RRT ഓഫീസിൽ എത്തിച്ചു.
